തിരുവനന്തപുരം: കേരള സർവകലാശാല സെപ്തംബറിൽ നടത്തിയ എം.എസ്സി അപ്ലൈഡ് സൈക്കോളജി,എം.എ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ 2020-2022 ബാച്ച് (സി.എസ്.എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ജനുവരി 5 മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ (വിദൂര വിദ്യാഭ്യാസം) ബി.എൽ.ഐ.എസ്.സി പരീക്ഷകൾക്ക് ശ്രീകാര്യം ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ കാര്യവട്ടം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ പരീക്ഷയെഴുതണം. മറ്റു പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.
ഒന്നും രണ്ടും മൂന്നും വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ 2001 സ്കീം (2010 മുതൽ 2012 അഡ്മിഷൻ) ആൻഡ് 2013 സ്കീം (2013 ആൻഡ് 2014 അഡ്മിഷൻ) ഡിഗ്റി മെഴ്സി ചാൻസ് വിദൂരവിദ്യാഭ്യാസം പരീക്ഷകൾക്ക് (ആന്വൽ) പിഴ കൂടാതെ ജനുവരി 13വരെയും 150രൂപ പിഴയോടെ ജനുവരി 18വരെയും 400രൂപ പിഴയോടെ ജനുവരി 20വരെയും അപേക്ഷിക്കാം.
സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.പി.എ (വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 23 മുതൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് രാവിലെ 10 മുതൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ആനുവൽ സ്കീം ഏപ്രിൽ 2022 സെഷൻ (സപ്ലിമെന്ററി) ഓഗസ്റ്റ് 2022 നടത്തിയ പരീക്ഷയുടെ വൈവാവോസി ജനുവരി അഞ്ചിന് നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |