തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഒരു ഡെപ്യൂട്ടി ലീഗൽ അഡ്വൈസർ,റേഞ്ച് ഓഫീസുകളിൽ ഓരോ അസി. ലീഗൽ അഡ്വൈസർ തസ്തതികകൾ പുതുതായി സൃഷ്ടിച്ചു. ഈ തസ്തികകളിൽ നിയമിനത്തിന് പൊലീസ് മേധാവി ചെയർമാനും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ,ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എന്നിവർ അംഗങ്ങളുമായ സ്ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു. ഒഴിവുകളുടെ എണ്ണത്തിന്റെ മൂന്ന് മടങ്ങ് ഉദ്യോഗാർത്ഥികളുടെ പാനൽ സ്ക്രീനിംഗ് കമ്മിറ്റി സർക്കാരിന് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |