തിരുവനന്തപുരം : ബി.എസ്സി നഴ്സിംഗ് കോഴ്സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലും 2022-23 അദ്ധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓപ്ഷൻ സമർപ്പിച്ചവരുടെ സ്പെഷ്യൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഫീസ് അടച്ച്, വെബ്സൈറ്റിൽ നിന്ന് പ്രിന്റ് എടുത്ത അലോട്ട്മെന്റ് മെമ്മോയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം ഇന്ന് വൈകിട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെട്ട കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 64
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |