കൊല്ലങ്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി മീറ്റിൽ ഇരട്ട സ്വർണം നേടിയ ആര്യ സഹദേവനെയും സംസ്ഥാന സ്കൂൾ മീറ്റിൽ 600 മീറ്ററിൽ സ്വർണവും നേടിയ സി. അതുൽ കൃഷ്ണനെയും എസ്.എൻ.ഡി.പി യോഗം കാച്ചാൻകുറുശ്ശി ശാഖയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സ്പോർട്സ് ഉപകരണങ്ങളും വിതരണം ചെയ്തു. യോഗം യൂണിയൻ സെക്രട്ടറി എ.എൻ. അനുരാഗ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ആർ. അരവിന്ദാക്ഷൻ, എസ്. ദിവാകരൻ, എം. കൃഷ്ണദാസ്, എ. മണികണ്ഠൻ, ജി. പ്രദീപ്കുമാർ, എസ്. നിധിൻഘോഷ്, കെ. മണികണ്ഠൻ, സി. സുഭാഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |