വയനാട്: മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കേസ്. സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ നാലുപേർക്കെതിരെ വയനാട് പനമരം പൊലീസ് കേസെടുത്തു.
കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി മന്ത്രവാദിയായ സയ്യിദ് മുഹമ്മദ് ബാദുഷ തങ്ങൾ, സഹായികളായ അഞ്ചുകുന്ന് സ്വദേശി ആസിയ ബീവി, മജീദ്, മൊയ്ദീൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സഹോദരിയുടെ ഭർത്താവിന്റെ അമിത മദ്യപാനം നിർത്തുന്നതിനായാണ് ഇവർ സയ്യിദ് മുഹമ്മദിനെ സമീപിക്കുന്നത്. ഇതിനിടെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. അൻപതിനായിരം രൂപ പ്രതികൾ തട്ടിയെടുത്തതായും പരാതിക്കാരി പറയുന്നു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |