മോഷൻ പോസ്റ്റർ പുറത്തിറങ്ങി
മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം( പിഎസ് -2)ഏപ്രിൽ 28ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പിഎസ് -1 കഴിഞ്ഞ സെപ്തംബർ 30നാണ് ലോക വ്യാപകമായി റീലീസ് ചെയ്തത്.
ഇന്ത്യൻ സിനിമയുടെ ഇതു വരെയുള്ള റെക്കോർഡ് തകർത്തു പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ആഗോള തലത്തിൽ ബോക്സ് ഓഫീസിൽ കളക്ഷൻ തൂത്തു വാരിയ ചിത്രമാണിത്. കേരളത്തിൽ നിന്നു മാത്രം ചിത്രം ഇരുപത്തിയഞ്ച് കോടി രൂപയുടെ കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ റിലീസ് ചെയ്തത്. വിക്രം,കാർത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്മാൻ, ശരത് കുമാർ, ജയറാം, ബാബു ആന്റണി, ലാൽ,റിയാസ് ഖാൻ, ശോഭിത ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ഏ. ആർ.റഹ്മാന്റെ സംഗീതവും , രവി വർമ്മന്റെ ഛായാഗ്രഹണവും, തോട്ടാധരണിയുടെ കലാ സംവിധാനവും പൊന്നിയിൻ സെൽവനിലെ ആകർഷക ഘടകങ്ങളായിരുന്നു. പി.ആർ. ഒ അജയ് കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |