SignIn
Kerala Kaumudi Online
Friday, 19 April 2024 10.24 AM IST

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം

ksspu

പത്തനംതിട്ട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ ) 38 - മത് ജില്ലാ സമ്മേളനം 29 , 30 തീയതികളിൽ തീയതികളിൽ കോന്നിയിൽ നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29 ന് രാവിലെ 10 ന് ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ് പതാകയുയർത്തും. 10. 30 ന് നിലവിലുള്ള ജില്ലാ കമ്മിറ്റി യോഗവും 11 ന് ജില്ലാ കൗൺസിൽ യോഗവും സംസ്ഥാന സെക്രട്ടറി എസ്. മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്യും. ബിജിലി ജോസഫ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ചെറിയാൻ ചെന്നീർക്കര റിപ്പോർട്ടും ട്രഷറർ വിത്സൺ തുണ്ടിയത്ത് വരവ് ചെലവ് കണക്കും വൈസ് പ്രസിഡന്റ് ബി.നരേന്ദ്രനാഥ് രാഷ്ട്രീയ പ്രമേയവും സംസ്ഥാനകമ്മിറ്റി അംഗം എം എ ജോൺ സംഘടനാപ്രമേയവും അവതരിപ്പിക്കും. 30 ന് നടക്കുന്ന സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ് അദ്ധ്യക്ഷത വഹിക്കും . കെ.പി. സി.സി സെക്രട്ടറി പഴകുളം മധു മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുതിർന്ന പെൻഷൻകാരെ ആദരിക്കും. കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ നവാഗതരെ വരവേൽക്കും. 12 ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ആർ.കുറുപ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എസ്. മധുസൂദനൻപിള്ള അദ്ധ്യക്ഷത വഹിക്കും. 2.30 ന് വനിതാ സമ്മേളനം വനിതാഫോറം സംസ്ഥാന പ്രസിഡന്റ് എ.നസിം ബീവി ഉദ്ഘാടനം ചെയ്യും.വനിതാ ഫോറം ജില്ലാ പ്രസിഡന്റ് എലിസബത്ത് അബു അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ വിൽ‌സൺ തുണ്ടിയത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ലീലാരാജൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം . എ.രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.