SignIn
Kerala Kaumudi Online
Friday, 19 April 2024 10.16 PM IST

സഞ്ജുവിനെ വൺഡേയിൽ വേണ്ടാത്തതെന്ത് ?

sanju

ലങ്കയ്ക്കെതിരെ സഞ്ജു സാംസൺ ട്വന്റി-20യിൽ മാത്രം, ഏകദിനങ്ങളിലില്ല

തിരുവനന്തപുരം : ശ്രീലങ്കയ്ക്ക് എതിരെ അടുത്ത മാസം നടക്കുന്ന ട്വന്റി-20,ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണെ ഏകദിനടീമിൽ നിന്ന് ഒഴിവാക്കി ട്വന്റി-20യിൽ മാത്രം അവസരം നൽകിയത് ചർച്ചയാകുന്നു. ഇതോടെ ജനുവരി 15ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ് സ്വന്തം നാട്ടുകാർക്ക് മുന്നിൽ കളിക്കാനുള്ള അവസരമാണ് സഞ്ജുവിന് നഷ്ടമാകുന്നത്.

കഴിഞ്ഞ ട്വന്റി-20 ലോകകപ്പിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയ സെലക്ടർമാർ അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ സഞ്ജുവിനെ പരീക്ഷിക്കുമെന്ന് പ്രതീക്ഷ നൽകി ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലാൻഡിനും എതിരായ കഴിഞ്ഞ ഏകദിന പരമ്പരകളിൽ അവസരം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ,ആഗസ്റ്റിന് ശേഷം ട്വന്റി-20യിൽ അവസരം നൽകാത്ത സഞ്ജുവിനെ വീണ്ടും ഈ ഫോർമാറ്റിലേക്ക് മാറ്റിയതാണ് ആരാധകരിൽ സംശയം ജനിപ്പിക്കുന്നത്. ലങ്കയ്ക്ക് എതിരായ ട്വന്റി-20യിൽ നിന്ന് രോഹിത് ശർമ്മയ്ക്കും കെ.എൽ രാഹുലിനും വിശ്രമം നൽകിയതിനാൽ ഹാർദിക് പാണ്ഡ്യയാണ് നയിക്കുക. സൂര്യകുമാർ യാദവാണ് വൈസ് ക്യാപ്ടൻ. സഞ്ജു സാംസൺ ടീമിലുണ്ടെങ്കിലും വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനാണുള്ളത്. റിഷഭ് പന്തിനെ ഇരു ഫോർമാറ്റുകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഏകദിന പരമ്പരയിൽ രോഹിത് ക്യാപ്ടനായി തിരിച്ചെത്തും.ഹാർദിക് വൈസ് ക്യാപ്ടനാകും.കെ.എൽ രാഹുൽ വിക്കറ്റ് കീപ്പറാകും. വിരാട് ടീമിലുണ്ട്.എന്നാൽ ശിഖർ ധവാനെ ഒഴിവാക്കി.കീപ്പറായി രാഹുലിനെ വേണമെന്ന് രോഹിത് സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ടുകളുണ്ട്.

ഇന്ത്യ Vs ശ്രീലങ്ക ഫിക്സ്ചർ

ട്വന്റി-20കൾ

1. ജനുവരി 3 - മുംബയ്

2.ജനുവരി 5- പൂനെ

3.ജനുവരി 7- രാജ്കോട്ട്

ഏകദിനങ്ങൾ

1. ജനുവരി 10 -ഗോഹട്ടി

2. ജനുവരി 12 -കൊൽക്കത്ത

3. ജനുവരി 15 -തിരുവനന്തപുരം

ട്വന്റി-20 ടീം :

ഹാർദിക് പാണ്ഡ്യ(ക്യാപ്ടൻ),ഇഷാൻ കിഷൻ,റിതുരാജ് ഗെയ്‌ക്ക്‌വാദ്,ശുഭ്മാൻ ഗിൽ,സൂര്യകുമാർ യാദവ് (വൈസ് ക്യാപ്ടൻ),ദീപക് ഹൂഡ,രാഹുൽ ത്രിപാതി,സഞ്ജു സാംസൺ,വാഷിംഗ്ടൺ സുന്ദർ,യുസ്‌വേന്ദ്ര ചഹൽ,അക്ഷർ പട്ടേൽ,അർഷ്ദീപ് സിംഗ്,ഹർഷൽ പട്ടേൽ,ഉമ്രാൻ മാലിക്ക്,ശിവം മാവി,മുകേഷ് കുമാർ.

ഏകദിനടീം :

രോഹിത് ശർമ്മ(ക്യാപ്ടൻ),ശുഭ്മാൻ ഗിൽ,വിരാട് കൊഹ്‌ലി,സൂര്യകുമാർ യാദവ്,ശ്രേയസ് അയ്യർ,കെ.എൽ രാഹുൽ,ഇഷാൻ കിഷൻ,ഹാർദിക് പാണ്ഡ്യ(വൈസ് ക്യാപ്ടൻ),വാഷിംഗ്ടൺ സുന്ദർ,യുസ്‌വേന്ദ്ര ചഹൽ,കുൽദീപ് യാദവ്,അക്ഷർ പട്ടേൽ,മുഹമ്മദ് ഷമി,സിറാജ്,ഉമ്രാൻ മാലിക്ക്,അർഷ്ദീപ് സിംഗ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SANJUSANJU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.