മാന്നാർ: പൃഥ്വിരാജ് നായകനായ 'കാപ്പ' സിനിമയുടെ പോസ്റ്റർ മാന്നാർ പഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ ചുവരിൽ ഒട്ടിച്ചത് തീയേറ്റർ അധികൃതരെ ആപ്പിലാക്കി. പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് സെക്രട്ടറി പി.എ. ഗീവർഗീസ് പോസ്റ്ററിൽ ചേർത്തിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് തീയേറ്റർ മാനേജരെ വിളിച്ചുവരുത്തി പിഴ അടയ്ക്കാനും പോസ്റ്റർ നീക്കാനും നിർദ്ദേശം നൽകി. ഉടൻ തന്നെ തീയേറ്ററുകാർ പിഴ അടയ്ക്കുകയും രാത്രിയോടെ പോസ്റ്റർ നീക്കുകയും ചെയ്തു. ബസ് സ്റ്റാൻഡ് ചുവരിൽ ഒട്ടിച്ചിരിക്കുന്ന മറ്റ് പോസ്റ്ററുകളും നീക്കം ചെയ്യാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |