ഹൗറ: കവർച്ചാശ്രമം തടയുന്നതിനിടെ ജാർഖണ്ഡ് നടിയെ അക്രമികൾ വെടിവച്ചു കൊന്നു. ജാർഖണ്ഡ് നടി റിയാകുമാരിയാണ് കൊല്ലപ്പെട്ടത്. റിയയും ഭർത്താവും സിനിമ നിർമ്മാതാവുമായ ഭർത്താവ് പ്രകാശ് കുമാറും മകളും കൊൽക്കത്തയിലേക്കുള്ള യാത്രയ്ക്കിടെയാണ് അക്രമിക്കപ്പെട്ടത്. ഇന്നലെ രാവിലെ ആറിന് പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലായിരുന്നു സംഭവം.
ഇവർ സഞ്ചരിച്ച കാർ ബഗ്നാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹിശ്രേഖയ്ക്ക് സമീപമാണ് മൂന്നംഗസംഘം ആക്രമിച്ചത്. അക്രമികളുടെ മർദ്ദനത്തിനിരയായ പ്രകാശ് കുമാറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റിയയ്ക്ക് വെടിയേറ്റത്. ആക്രമികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് സഹായം തേടി മൂന്ന് കിലോമീറ്ററോളം പ്രകാശ് സഞ്ചരിച്ചു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ റിയാകുമാരിയെ ഉലുബേരിയയിലെ എസ്.സി.സി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അന്വേഷണം നടക്കുകയാണെന്നും ഭർത്താവിനെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |