ചാരുംമൂട് : ചത്തിയറ വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ചാരുംമൂട് സെന്റ് മേരീസ് എൽ.പി.എസിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. വിളംബരജാഥ പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എൻ.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തി സുഭാഷ്, പി.ബി.ഹരികുമാർ ,അനില തോമസ്, എസ്.ജമാൽ , സി. അനിൽകുമാർ , എ.ജി. മഞ്ജുനാഥ്, എസ്. സിന്ധു , ഹാജിറ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |