കോഴിക്കോട്: ഐ.എൻ.എൽ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി. മുതലക്കുളം മൈതാനത്തെ സമ്മേളന നഗരിയിൽ ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റും തുറമുഖ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ പതാക ഉയർത്തി. ദേശീയ ജനറൽ സെക്രട്ടറി മുസ്സമ്മിൽ ഹുസൈൻ, ദേശീയ ട്രഷറർ ഡോ. എ.എ. ആമീൻ, സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ തുടങ്ങിയവർ പങ്കെടുത്തു. ' യുവത, രാഷ്ട്രീയം,പോരാട്ടം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച യുവജന വിദ്യാർത്ഥി സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
നാളെ വൈകിട്ട് അഞ്ചിന് കോഴിക്കോട് ബീച്ചിൽ മഹാ സമ്മേളനത്തോടെ സംസ്ഥാന സമ്മേളനത്തിന് സമാപനമാകും. ഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്യും. ഡി.എം.കെ സെക്രട്ടറി കനിമൊഴി എം.പി മുഖ്യാതിഥിയായിരിക്കും. ഏഴ് പ്രധാന സെഷനുകളിലായി 60ലേറെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |