കണ്ണൂർ: അരാജകത്വം സൃഷ്ടിക്കുന്ന മോദിഭരണത്തിന് എതിരെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയെന്ന മന്ത്രവുമായാണ് രാഹുൽ ഗാന്ധി തെക്ക് കന്യാകുമാരിമുതൽ വടക്ക് ജമ്മുകാശ്മീർവരെ ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന് കെ.പി .സി .സി പ്രസിഡന്റ് കെ സുധാകരൻ എം .പി പറഞ്ഞു. കോൺഗ്രസ് 138ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ജന്മദിന റാലി സ്റ്റേഡിയം കോർണറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മോദി സർക്കാർ ഛിന്നഭിന്നമാക്കുകയാണ്. ഭാഷയുടെയും സംസ്കാരത്തിന്റെയും ചരിത്രതാളുകൾ എല്ലാം മൂടിവെച്ച് ഇവർ രാജ്യത്തെ മതേതരത്വം തകർക്കാനാണ് ശ്രമിക്കുന്നത്. എല്ലാ വിഭാഗംക്കാരെയും തമ്മിലടിപ്പിച്ച് അതിലൂടെ അധികാരത്തിന്റെ അപ്പകഷണം നുണയുന്നതിനു വേണ്ടി എന്തും കാട്ടികൂട്ടുകയാണ് ചെയ്യുന്നത്. സുധാകരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു കെ .പി .സി .സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, സജീവ് ജോസഫ് എം.എൽ.എ, സോണി സെബാസ്റ്റ്യൻ, അഡ്വ.പി എം .നിയാസ്, കെ ജയന്ത്, ടി .ഒ മോഹനൻ, പി .ടി. മാത്യു, വി .എ നാരായണൻ, സജീവ് മാറോളി, ഷമ മുഹമ്മദ്, ചന്ദ്രൻ തില്ലങ്കേരി, കെ.സി മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ തുടങ്ങിയവർ പ്രസംഗിച്ചു.നേതാക്കളായ എം .നാരായണൻ കുട്ടി, എം.പി ഉണ്ണികൃഷ്ണൻ, വി വി പുരുഷോത്തമൻ,കെ പ്രമോദ്,പിസി ഷാജി, മുഹമ്മദ് ബ്ലാത്തൂർ, റിജിൽ മാക്കുറ്റി,അബ്ദുൽ റഷീദ് വിപി, രജനി രമാനന്ദ്, മുഹമ്മദ് ശമ്മാസ്, സുദീപ് ജെയിംസ്, എം.വി. മധുസൂദനൻ, റഷീദ് കവായി, തുടങ്ങിയവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |