തിരുവനന്തപുരം: അഗസ്ത്യാർകൂടം ട്രെക്കിംഗ് ജനുവരി 16 മുതൽ ഫെബ്രുവരി 15വരെ നടക്കും. ഓൺലൈൻ ബുക്കിംഗ് ജനുവരി 5 മുതൽ തുടങ്ങും.ഒരു ദിവസം 75 പേർക്കാണ് ബുക്കിംഗ്. കാൻസലേഷൻ ഉൾപ്പെടെ പരമാവധി 25 പേർക്ക് ഒരു ദിവസം ഓഫ്ലൈൻ ബുക്കിംഗ് അനുവദിക്കും. 14-18 വയസ് പ്രായമുള്ളവർക്ക് 7 ദിവസത്തിനുള്ളിൽ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ നൽകിയിട്ടുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്,രക്ഷകർത്താവ് നൽകിയ അനുമതി പത്രം എന്നിവ ഹാജരാക്കണം. 18 വയസിനു മുകളിലുള്ളവർ 7 ദിവസത്തിനുള്ളിൽ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ നൽകിയിട്ടുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ട്രെക്കിംഗിന് ഹാജരാക്കണം.1,800 രൂപയാണ് ഫീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |