കുറ്റ്യാടി: ബഫർ സോണിന്റെ പുതിയ വിഞ്ജാപനത്തിന്റെ ഭാഗമായി ബാധിക്കപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ ജാനകി കാട് നാലാംകണ്ടം ഭാഗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ച് പരാതികൾ നൽകാനുള്ള അപേക്ഷ ഫോറങ്ങൾ നൽകി. 19 സർവേ നമ്പറുകളിലായി 54 വ്യക്തികളുടെ സ്ഥലങ്ങളാണ് ഈ പ്രദേശത്ത് ബഫർ സോണിൽ ഉൾപ്പെട്ടിരിക്കുന്നത്. പൂരിപ്പിച്ച പരാതികൾ ഈ മാസം മുപ്പതിന് തിരിച്ചുവാങ്ങി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്ന് പ്രസിഡന്റ് അറിയിച്ചു. സന്ദർശക സംഘത്തിൽ വൈസ് പ്രസിഡന്റ് ശോഭ അശോകൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.പി ബാബുരാജ്, തോമസ് കാഞ്ഞിരതിങ്കൽ, ഡെന്നീസ് പെരുവേലി, വി പി .റീന, ബിനുകുരാറ, നിഷ കെ. എന്നിവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |