കൊല്ലം: മാരകായുധങ്ങളുമായി ക്രിസ്മസ് രാത്രി ഏറ്റുമുട്ടിയ സംഘത്തിലെ അഞ്ച് പേർ പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായി. തൃക്കടവൂർ, കുരീപ്പുഴ കാട്ടുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ അരുൺ(30), ചിറക്കരോട്ട് വീട്ടിൽ അൻസിൽ(29), വാടി പന്തൽവീട് പുരയിടത്തിൽ രാജൻ(33), പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനിയിൽ ദിലീപ്(27), പള്ളിത്തോട്ടം കൗമുദി നഗർ 48 ലൗലാൻഡിൽ ഷാനു(27) എന്നിവരാണ് പിടിയിലായത്.
ക്രിസ് മസ് ആഘോഷം നടക്കുകയായിരുന്ന പള്ളിത്തോട്ടം ഗലീലിയോ ഫുട്ബാൾ ഗ്രൗണ്ടിൽ പ്രതികൾ മുൻവൈരാഗ്യത്തിൽ പരസ്പരം ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഇരുസംഘത്തിലുമുള്ളവർക്ക് പരിക്കേറ്റു. അറസ്റ്റിലായ പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്നും മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്നും പള്ളിത്തോട്ടം പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |