കൊല്ലം: സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായുള്ള കായികമേളയുടെ രണ്ടാംദിനം പൂർത്തിയായപ്പോൾ ഒന്നാം സ്ഥാനത്ത് പാലക്കാട്. 178 പോയിന്റുമായാണ് പാലക്കാട് മുന്നേറുന്നത്. 83 പോയിന്റുമായി രണ്ടാം സ്ഥാനത്ത് കണ്ണൂരുണ്ട്. കോട്ടയം 76 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 67 പോയിന്റുമായി തിരുവനന്തപുരം നാലാമതാണ്.
54 പോയിന്റെ വീതം നേടി ആലപ്പുഴയും തൃശൂരും അഞ്ചാം സ്ഥാനം പങ്കിടുകയാണ്. മലപ്പുറം (48), കോഴിക്കോട് (39), കൊല്ലം (30) എന്നീ ജില്ലകളാണ് യഥാക്രമം എട്ട് വരെ സ്ഥാനങ്ങളിൽ. കാസർകോട്, ഇടുക്കി (13 പോയിന്റ് വീതം), പത്തനംതിട്ട (11), എറണാകുളം (ഒമ്പത്), വയനാട് (ഏഴ്) എന്നിങ്ങനെയാണ് അവസാന നിലക്കാരുടെ പോയിന്റ് നേട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |