SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.18 AM IST

അതിശൈത്യം: യു.എസിൽ വിമാനയാത്രക്കാർ ദുരിതത്തിൽ

usa

ന്യൂയോർക്ക് : യു.എസിൽ കടുത്ത ശീതക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകളുടെ റദ്ദാക്കലും കാലതാമസം നേരിടലും ആയിരക്കണക്കിന് യാത്രികരെ ദുരിതത്തിലാക്കുന്നു. രാജ്യമെമ്പാടുമുള്ള വിമാനത്താവളങ്ങളിൽ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. ചൊവ്വാഴ്ച രാത്രി വരെ ഏകദേശം 4,900 സർവീസുകൾ റദ്ദാക്കി. 4,400 എണ്ണം വൈകി. റദ്ദാക്കപ്പെട്ടവയിൽ 60 ശതമാനവും സൗത്ത് വെസ്റ്റ് എയർലൈൻസിന്റേതാണ്. 2,500 സർവീസുകൾ. ഇന്നലെ മാത്രം രാജ്യമെമ്പാടും ആകെ 3,500 സർവീസുകൾ റദ്ദാക്കി. റീബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് സൗത്ത് വെസ്റ്റ്, അമേരിക്ക, ഡെൽറ്റ തുടങ്ങിയ എയർലൈനുകൾ ഇളവുകൾ പ്രഖ്യാപിച്ചു. ഡിസംബർ 22 മുതൽ ഏകദേശം 20,000 സർവീസുകളാണ് യു.എസിൽ ആകെ റദ്ദാക്കിയത്. 60ലേറെ പേരാണ് രാജ്യത്ത് കൊടുംതണുപ്പിൽ ഇതുവരെ മരിച്ചത്. ന്യൂയോർക്കിലെ ബഫലോയിൽ മാത്രം 28 പേർ മരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.