കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് താലിബാൻ ഭരണകൂടം ഉന്നത വിദ്യാഭ്യാസം വിലക്കിയതിന് പിന്നാലെ രാജ്യത്തെ 35 സ്വകാര്യ യൂണിവേഴ്സിറ്റികൾ ഏത് നിമിഷവും പൂട്ടിയേക്കുമെന്ന് റിപ്പോർട്ട്. കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് യൂണിവേഴ്സിറ്റികൾക്ക് തിരിച്ചടിയായത്. സ്ത്രീകൾക്ക് മാത്രമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് കൂടുതൽ പ്രതിസന്ധിയുള്ളത്.
സ്ത്രീകൾക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം വിലക്കിയ നടപടി പിൻവലിച്ചില്ലെങ്കിൽ രാജ്യത്തെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടേണ്ടി വരുമെന്ന് ഉടമകൾ ഭീഷണി ഉയർത്തിക്കഴിഞ്ഞു. അതിനിടെ സ്ത്രീകൾക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനേർപ്പെടുത്തിയ വിലക്ക് വൈകാതെ പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് ചിലർ.
യു.എൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾ താലിബാന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് അഫ്ഗാൻ യൂണിവേഴ്സിറ്റികളിലെ ആൺകുട്ടികളും അദ്ധ്യാപകരും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. പ്രതിഷേധ സൂചകമായി ഏതാനും അദ്ധ്യാപകർ ജോലി രാജിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |