വാഷിംഗ്ടൺ: യു.എസിൽ അരിസോണയിൽ തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടന്ന മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് സ്വദേശികളായ നാരായണ മുഡന (40), ഭാര്യ ഹരിത മുഡന (36), ഗോകുൽ മെഡിസെറ്റി (47) എന്നിവരാണ് മരിച്ചത്. വൂഡ്സ് കാന്യൻ തടാകത്തിലെ മഞ്ഞു പാളി തകർന്നാണ് മൂന്നു പേരും വെള്ളത്തിൽ വീണത്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. ഹരിതയെ തടാകത്തിൽ നിന്ന് ജീവനോടെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |