റോം: 2013ൽ മാർപ്പാപ്പ സ്ഥാനം ഒഴിഞ്ഞ ബെനഡിക്റ്റ് പതിനാറാമന്റെ ആരോഗ്യനില ഗുരുതരമാണെന്നും അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അദ്ദേഹം നൽകിയില്ല. സമീപ കാലത്തും ബെനഡിക്റ്റ് പതിനാറാമന്റെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നിരുന്നു.
ഏതാനും മണിക്കൂറുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായെന്നും ഡോക്ടർമാർ തുടർച്ചയായി അദ്ദേഹത്തെ നിരീക്ഷിക്കുകയാണെന്നും വത്തിക്കാൻ വക്താവ് ഇന്നലെ അറിയിച്ചു. ബെനഡിക്റ്റ് പതിനാറാമനെ ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
95 വയസുള്ള ബെനഡിക്റ്റ് പതിനാറാമൻ പ്രായാധിക്യം മൂലം 2013 ഫെബ്രുവരിയിലാണ് മാർപാപ്പ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്. 600 വർഷത്തിനിടെ സ്ഥാനത്ത് നിന്ന് സ്വമേധയാരാജിവയ്ക്കുന്ന ആദ്യ മാർപാപ്പയാണ് അദ്ദേഹം. 2005 ഏപ്രിലിലാണ് അദ്ദേഹം മാർപാപ്പയായി ചുമതലയേറ്റത്. ബെനഡിക്റ്റ് പതിനാറാമന്റെ പിൻഗാമിയാണ് ഫ്രാൻസിസ് മാർപാപ്പ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |