തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തിലെ ധനു തിരുവാതിര ഉത്സവത്തിന് കൊടിയേറി. തന്ത്രി അത്തിയറമഠം നാരായണരു രാമരുവിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ജനുവരി 6ന് ആറാട്ടോട് കൂടി ഉത്സവം സമാപിക്കും. ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, അഡ്മിനിസ്ട്രേറ്രീവ് ഓഫീസർ എസ്.ആർ.സജിൻ, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ശശികല, അസി.കമ്മിഷണർ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
28 മുതൽ ജനുവരി 4 വരെ രാത്രി 9.30നും, ജനുവരി 3 മുതൽ 5വരെ രാവിലെ 10നും ശ്രീഭൂതബലി ഉണ്ടായിരിക്കും. 29 മുതൽ ജനുവരി 2 വരെ രാവിലെ 10.30ന് ഉത്സവബലി. 3 മുതൽ 5വരെ വൈകിട്ട് 5.15ന് കാഴ്ച ശ്രീബലി. ജനുവരി 1ന് രാത്രി 10ന് വലിയ ഋഷഭ വാഹനത്തിൽ എഴുന്നള്ളത്ത്. 4ന് രാത്രി 9.30ന് സേവ. 5ന് രാത്രി 11ന് പള്ളിവേട്ട. 6ന് രാവിലെ 5.30ന് ആർദ്രദർശനം, തുടർന്ന് ആറാട്ട്. ഉത്സവദിവസങ്ങളിൽ ഭക്തർക്ക് രാവിലെയും വൈകിട്ടും പറ നിറയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഒന്നാം ഉത്സവം മുതൽ 9 വരെ സ്റ്റേജിൽ വിവിധ കലാസാംസ്കാരിക പരിപാടികൾ നടക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ആർ. സജിൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |