കൊച്ചി: മികച്ച പൊതുപ്രവർത്തകനുള്ള ഈ വർഷത്തെ തമ്പാൻ തോമസ് ഫൗണ്ടേഷൻ പുരസ്കാരത്തിന് സാമൂഹിക പ്രവർത്തകൻ തുഷാർ ഗാന്ധി അർഹനായി. ജനുവരി 15ന് രാവിലെ 10.30ന് ആലുവ ഏലി ഹിൽ കാമ്പസിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ മാഗ്സസെ അവാർഡ് ജേതാവ് ഡോ. സന്ദീപ് പാണ്ഡേ, എം.വി. ശ്രേയസ് കുമാർ, തോമസ് ജേക്കബ്, ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ എന്നിവർ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി 'വേർ ഇന്ത്യ ഈസ് ഹെഡിംഗ് ടു ' എന്ന വിഷയത്തിലുള്ള വിചിന്തന ചർച്ച തുഷാർ ഗാന്ധി നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |