കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ പ്രോസ്റ്റേറ്റ് കാൻസർ നിർണയത്തിന് സൗജന്യ ക്യാമ്പ് ജനുവരി എട്ടിന് സംഘടിപ്പിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയുള്ള ക്യാമ്പിൽ 60 കഴിഞ്ഞ പുരുഷന്മാർക്ക് പങ്കെടുക്കാം. മൂത്രമൊഴിക്കുമ്പോൾ വേദന, അസ്വസ്ഥത, മൂത്രത്തിൽ രക്തം കലർന്നുപോകുക എന്നീ ലക്ഷണങ്ങളുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ലബോറട്ടറി പരിശോധന ആവശ്യമായാൽ പകുതി നിരക്ക് ഇളവ് നൽകും. ഡോ.ആർ. വിജയൻ, ഡോ. സാഗ്യ ശേഖർ മാലിക്, ഡോ.എ.എസ്. ആൽവിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിശദവിവരങ്ങൾക്ക് : 0484 2887800.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |