പതിനൊന്നു വർഷത്തെ ഇടവേളയ്ക്കുശേഷം തെന്നിന്ത്യൻ സുപ്രീം സ്റ്റാർ ശരത്കുമാർ മലയാളത്തിൽ നായകൻ. കെ. ഷമീർ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് നായകവേഷം. വേ ടു ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മേയിൽ ആരംഭിക്കും. മമ്മൂട്ടി ചിത്രം പഴശ്ശിരാജായിൽ എടച്ചേന കുങ്കൻ എന്ന കഥാപാത്രമായി തിളങ്ങിയാണ് ശരത് കുമാറിന്റെ മലയാള പ്രവേശം. ഒരിടൊത്തൊരു പോസ്റ്റുമാൻ, ദ മെട്രോ, വീരപുത്രൻ തുടങ്ങിയ ചിത്രങ്ങളിൽ മലയാളത്തിൽ അഭിനയിച്ചു. 2011 ൽ ചന്ദ്രശേഖരൻ സംവിധാനം ചെയ്ത അച്ഛന്റെ ആൺമക്കൾ എന്ന ചിത്രത്തിലാണ് നായകനായി അവസാനം അഭിനയിച്ചത്. ആശാ ബ്ളാക്ക് എന്ന ചിത്രത്തിലും തുടർന്ന് അഭിനയിച്ചു. ദിലീപ് നായകനായ ബാന്ദ്ര എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്ന സിനിമ. പി.ആർ. ഒ പി. ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |