ലീഡ് : എമ്പുരാനിൽ കൈകോർക്കാൻ ഹോംബാലെ ഫിലിംസ്
മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഒന്നൊന്നര വരവായിരിക്കും. കെ.ജി.എഫ് നിർമ്മാതാക്കളായ തെന്നിന്ത്യയിലെ പ്രശസ്തമായ ഹോംബാലെ ഫിലിംസ് എമ്പുരാന്റെ നിർമ്മാണത്തിൽ കൈകോർക്കുന്നു. ആശിർവാദ് സിനിമാസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന എമ്പുരാന്റെ ചിത്രീകരണം അടുത്തവർഷം മദ്ധ്യത്തിൽ ആരംഭിക്കും. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണത്തിൽ ജനുവരിയിൽ പൃഥ്വിരാജ് പ്രവേശിക്കും.പുതുവർഷത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്ന ആദ്യ ചിത്രമാണ് സലാർ. ശ്രുതി ഹാസൻ നായികയാകുന്ന സലാറിൽ പൃഥ്വിരാജ് പ്രധാന വേഷത്തിലാണ് എത്തുന്നത്.
സലാർ പൂർത്തിയായശേഷം എമ്പുരാന്റെ ജോലികളിലേക്ക് പ്രവേശിക്കാനാണ് പൃഥ്വിരാജിന്റെ തീരുമാനം. ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനിലേക്ക് മോഹൻലാലിന് പ്രവേശിക്കണം.മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് പി. എസ്. റഫീക്ക് രചന നിർവഹിക്കുന്നു. മലൈക്കോട്ടൈ വാലിബൻ പൂർത്തിയായശേഷം ബറോസിന്റെ റിലീസ് പ്രവർത്തനങ്ങളിലേക്ക് മുഴുകാനാണ് മോഹൻലാലിന്റെ തീരുമാനം. ത്രിമാന ചിത്രമായി ഒരുങ്ങുന്ന ബറോസ് മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.അതേസമയം
മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന എമ്പുരാൻ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും. പൂർണമായും വിദേശ രാജ്യങ്ങളാണ് എമ്പുരാന്റെ ലൊക്കേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |