SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.36 PM IST

'ഞങ്ങൾ വിവാഹിതർ' രഹസ്യ വിവാഹം പരസ്യമാക്കി ധന്യയും ബാലാജിയും

dhanya

ഒരു വർഷമായി രഹസ്യമായി വച്ച വിവാഹം പരസ്യമാക്കി തെന്നിന്ത്യൻ നടി ധന്യ ബാലകൃഷ്ണയും സംവിധായകൻ ബാലാജി മോഹനും. ബാലാജി മോഹന്റെ ആദ്യവിവാഹമാണ്. ബാലാജി മോഹൻ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഒരു വർഷത്തോളം രഹസ്യമായി സൂക്ഷിച്ചുവച്ച വിവാഹ വിവരം പരസ്യമാക്കിയത്. തെലുങ്കാനയിൽ നിന്നുള്ള വെബ്‌ സീരിസുകളിൽ അഭിനയിക്കുന്ന നടി കൽപിക ഗണേഷ് ഒരു വീഡിയോയിൽ ധന്യ രഹസ്യമായി വിവാഹം കഴിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൽപിക തങ്ങളുടെ വിവാഹജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും പരസ്യമായി സംസാരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മാനനഷ്ടത്തിന് ബാലാജി മോഹൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.തന്റെ വ്യക്തിജീവിതത്തിൽ കയറി ഇടപെട്ടതിന് കൽപിക ഗണേഷിന് എതിരെ ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ധനുഷിന്റെ വൻഹിറ്റുകളായ മാരി, മാരി 2, ദുൽഖർ സൽമാന്റെ സംസാരം ആരോഗ്യത്തിന് ഹാനികരം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ബാലാജി മോഹൻ. മലയാളത്തിൽ ലൗവ് ആക്‌ഷൻ ഡ്രാമ എന്ന ചിത്രത്തിൽ ധന്യ അഭിനയിച്ചിട്ടുണ്ട്. 2012ൽ അരുണയുമായാണ് ബാലാജിയുടെ ആദ്യ വിവാഹം. പിറ്റേവർഷം ഇരുവരും വേർപിരിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DHANYA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.