സമൂഹമാദ്ധ്യമത്തിൽ ഹണി റോസ് പല രീതി ട്രോൾ ചെയ്യപ്പെടാറുണ്ട്. അതിലൊന്നാണ് ഹണി റോസ് സ്ഥിരമായി ഉദ്ഘാടനങ്ങൾക്ക് പോകുന്നു എന്നത്. 2002 ൽ ഏറ്റവുമധികം കട ഉദ്ഘാടനം ചെയ്യുന്നതിനുള്ള അവാർഡ് ഹണി റോസിന് നൽകണം എന്നാണ് ആരാധകർ പറയുന്നത്. സിനിമയൊന്നുമില്ലെങ്കിലും ഹണി റോസ് ഉദ്ഘാടനം ചെയ്തു ജീവിക്കും എന്നും ആരാധകർ. സമൂഹമാദ്ധ്യമത്തിൽ നിറഞ്ഞുനിൽക്കുന്ന താരത്തിന്റെ ഉദ്ഘാടന ചിത്രങ്ങളെ ട്രോളർമാർ കണക്കിന് കളിയാക്കിയിട്ടുണ്ട്.
ഒരുദിവസം ഏറ്റവും കൂടുതൽ കത്രിക എടുക്കുന്നത് ആരാണെന്നും അമ്മ തുണി ഉണക്കാൻ വലിച്ചുകെട്ടിയ വള്ളി കത്രിക കൊണ്ട് മുറിച്ചുവെന്നുമൊക്കെയുള്ള ട്രോളുകൾ ഹണി പങ്കുവച്ചതാണ് പുതിയ വിശേഷം. വിമർശനങ്ങളെ പോസിറ്റീവായി എടുക്കുന്ന ഹണിയെ നിരവധി പേരാണ് അഭിനന്ദിച്ചുകൊണ്ടു രംഗത്തു എത്തുന്നത്.മോഹൻലാൽ ചിത്രം മോൺസ്റ്ററാണ് ഹണി റോസ് നായികയായി അവസാനം റിലീസ് ചെയ്തത്.ചിത്രത്തിൽ പ്രതിനായികയായും തിളങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |