കൊച്ചി: ഏഷ്യയിലെ പ്രമുഖ കമ്പനികളിലൊന്നായ ബീറ്റ ഗ്രൂപ്പ് ഗിനി ബസാവു സർക്കാരുമായി കശുഅണ്ടി വ്യാപാര കരാറിന് ധാരണയായി. ഗിനി ബസാവു ധനമന്ത്രി ലാൻസിൻ കോൺടെയും ബീറ്റ ഗ്രൂപ്പ് ഡയറക്ടർ കെ.പി.രമേശ്കുമാറും ധാരണാപത്രം ഒപ്പിട്ടു.
ബീറ്റ ഗ്രൂപ്പ് ഗിനി ബസാവുവിലെ കശുഅണ്ടി വ്യവസായത്തിൽ 10 കോടി യു. എസ്. ഡോളറിന്റെ നിക്ഷേപം നടത്തും. സംഭരണത്തിനും വിപണനത്തിനുമായി ആധുനിക രീതിയിലുള്ള വിപുലമായ സംവിധാനങ്ങൾ ഒരുക്കും.ഗിനി ബസാവുവിലെ കശുഅണ്ടി മേഖലയിൽ ഒരു രണ്ടാം വിപ്ളവത്തിന് നിക്ഷേപം വഴിയൊരുക്കുമെന്ന് ബീറ്റ ഗ്രൂപ്പ് ചെയർമാൻ ഡോ.ജെ. രാജ് മോഹൻ പിള്ള പറഞ്ഞു. ബീറ്റ ഗ്രൂപ്പ് ഡയറക്ടർമാരായ രാജ് നാരായണൻ പിള്ള, സച്ചിദാനന്ദൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |