SignIn
Kerala Kaumudi Online
Friday, 19 April 2024 11.13 AM IST

ശുചിത്വ ആരോഗ്യ പരിസ്ഥിതി സമ്മേളനം

sivagiri

തിരുവനന്തപുരം: 90-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഇന്നുച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന ശുചിത്വം, ആരോഗ്യം, പരിസ്ഥിതി സമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി വീണജോർജ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, സി.ആർ. നീലകണ്ഠൻ, ആർ.സി.സി ഡയറക്ടർ ഡോ. രേഖ എ. നായർ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി. ബാലഭാസ്‌കരൻ, ബയോ ഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ഡോ. സി.ജോർജ് തോമസ്, ഡോ. സി.ജി. ബാഹുലേയൻ തുടങ്ങിയവർ പങ്കെടുക്കും.

വൈകിട്ട് മൂന്നിന് നടക്കുന്ന ഈശ്വരഭക്തി ബ്രഹ്മവിദ്യാലയ കനകജൂബിലി സമാപന സമ്മേളനം മഹാരാഷ്ട്ര കോലാപ്പൂർ കനേരി സിദ്ധഗിരി മഠത്തിലെ സ്വാമി അദൃശ് കഡ്സിദ്ധ്വേശ്വർ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യാതിഥിയാകും. സ്വാമി അദ്ധ്യാത്മ സരസ്വതി മുഖ്യപ്രഭാഷണം നടത്തും. സ്വാമി ഋതംഭരാനന്ദ, സ്വാമി ശിവാനന്ദ സുന്ദരാനന്ദ സരസ്വതി, സ്വാമി സദ്രൂപാനന്ദ, സ്വാമി പരാനന്ദ, സ്വാമി അസ്പർശാനന്ദ, സ്വാമി അനപേക്ഷാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി ആത്മപ്രസാദ് എന്നിവർ പ്രഭാഷണങ്ങൾ നടത്തും.

രാത്രി 7 ന് നടക്കുന്ന കലാസാംസ്‌കാരിക സമ്മേളനത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനം ഗായിക കെ.എസ്. ചിത്ര നിർവഹിക്കും. സിനിമാ സംവിധായകൻ വിനയൻ അദ്ധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായിരിക്കും. കെ.എസ്. ചിത്രയെ ആദരിക്കുകയും വിശിഷ്ട ഗായികയ്ക്കുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം സമർപ്പിക്കുകയും ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.