മുക്കം: ആയുർവേദ - പാരമ്പര്യ - നാട്ടുവൈദ്യ ചികിത്സാ രംഗത്ത് അര നൂറ്റാണ്ടിലേറെ സേവനം ചെയ്ത അന്നമ്മ ദേവസ്യയുടെ വിയോഗം ആരോഗ്യ മേഖലയിൽ നികത്താനാവാത്ത വിടവാണെന്ന് കാഞ്ചനമാല പറഞ്ഞു. ഹൈലൈഫ് ആയുർവേദ ഹോസ്പിറ്റലും വൈദ്യ മഹാസഭയും സുക്തമായി സംഘടിപ്പിച്ച അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത അദ്ധ്യക്ഷത വഹിച്ചു. ഹൈലൈഫ് ഹോസ്പിറ്റൽ ചെയർമാൻ അബ്ദുള്ള ഗുരുക്കൾ, വൈദ്യ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ഷംസു ഗുരുക്കൾ, എൻ.കെ അബ്ദുറഹ്മാൻ, ഗസീബ് ചാലൂളി, ജി.അബ്ദുൽ അക്ബർ, എ.കെ.സിദ്ദിഖ്, ദാമോദരൻ കോഴഞ്ചേരി എന്നിവർ പ്രസംഗിച്ചു. അഡ്വ.അബ്ദുൽ ജാഷിദ് സ്വാഗതവും കെ.റിയാസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |