തിരുവനന്തപുരം: സ്മാർട്ട് ഫോണിലൂടെ മീറ്റർ റീഡിംഗ് സ്വയമെടുത്ത് കുടിവെള്ള ബിൽ അടയ്ക്കാനുള്ള സെൽഫ് മീറ്റർ റീഡിംഗ് ആപ്പ് 'കെ-സെൽഫ്" പുതുവർഷത്തിൽ ഉപഭോക്താക്കളിലേക്കെത്തും. 21ന് ജലഭവൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആപ്പ് പുറത്തിറക്കിയിരുന്നെങ്കിലും പ്ളേ സ്റ്റോറിൽ എത്തിയിട്ടില്ല.
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) മേൽനോട്ടത്തിൽ എറണാകുളത്തെ സ്റ്റാർട്ടപ്പ് കമ്പനി തയ്യാറാക്കിയ ആപ്പിന്റെ ജോലികൾ ഇന്നോ നാളെയോ പൂർത്തിയാകും. തുടർന്ന് കെ -ഡിസ്കിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ആപ്പ് പ്ളേ സ്റ്റോറിലെത്തും.
ടെക്നോപാർക്കിലെ സ്റ്റേറ്റ് ഡേറ്റാ സെന്ററിലെ സെർവറിലാണ് ഉപഭോക്താക്കളുടെ വിവരങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. തലസ്ഥാന ജില്ലയിലാണ് ആപ്പ് ഉപയോഗിച്ച് ആദ്യം ബില്ലടയ്ക്കാനാവുക. ഒരാഴ്ചയ്ക്കുള്ളിൽ മറ്റ് ജില്ലകളിലും സേവനം ലഭിക്കും. സെർവർ ശേഷി കൂടി പരിശോധിക്കുന്നതിനാലാണ് ഘട്ടംഘട്ടമായി ആപ്പ് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |