SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.58 AM IST

ഓൺലൈൻ വഴി മയക്കുമരുന്ന്: യുവാവ് അറസ്റ്റിൽ 

a

കാസർകോട്: ഓൺലൈൻ വഴി മയക്കുമരുന്ന് വിൽപ്പന നടത്തുന്ന യുവാവിനെ കാസർകോട് ഇൻസ്‌പെക്ടർ പി. അജിത്കുമാറും സംഘവും അറസ്റ്റ് ചെയ്തു. നായന്മാർമൂലയിലെ നിഷാഫ് അൻവറാ(24)ണ് അറസ്റ്റിലായത്. ലക്ഷങ്ങൾ വിലവരുന്ന 92 മയക്കുമരുന്ന് ഗുളികകളുമായി എരിയാൽ ചേരങ്കൈയിലെ മുഹമ്മദ് മർസൂഖി(28)നെ രണ്ട് ദിവസം മുമ്പ് കാസർകോട്ടെ ലോഡ്ജിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മർസൂഖിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നിഷാഫാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പറഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിഷാഫ് പിടിയിലാവുന്നത്. ഓൺ ലൈൻ വഴി ബുക്ക് ചെയ്ത നിരവധി പേർക്ക് മർസൂഖ് മയക്കുമരുന്ന് എത്തിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ലണ്ടനിൽ നിന്നാണ് നിഷാഫ് മയക്കുമരുന്ന് എത്തിക്കുന്നതെന്നാണ് വിവരം. പുതുവർഷാഘോഷത്തിന് ഡീജെ പാർട്ടികളിലും മറ്റും വിൽപന നടത്തുന്നതിന് എം.ഡി.എം.എ ഉൾപ്പെടെയുളള മയക്കുമരുന്നുകൾ വ്യാപകമായി എത്തിക്കുന്നതായാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, NARCOTIC
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.