SignIn
Kerala Kaumudi Online
Friday, 29 March 2024 3.10 PM IST

ക്ലാസിക്കുകളുടെ അന്ത:സത്ത മന:പാഠമാക്കണം: ചിത്രൻ നമ്പൂതിരിപ്പാട്

pustha

തൃശൂർ: പുതിയ തലമുറ അറിവിനെ ജീവവായുവാക്കാൻ പരിശീലിക്കണമെന്നും വായനയിലൂടെ സമുദായ പരിത: സ്ഥിതി ഉൾക്കൊള്ളണമെന്നും പി.ചിത്രൻ നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടു. പുസ്തകപ്പുരയിലേക്ക് മുതിർന്ന എഴുത്തുകാരിൽ നിന്നും പുസ്തകം സ്വീകരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭാഷാ പഠനത്തിനൊപ്പം ലോക ക്ലാസിക്കുകളിലെ അന്ത:സത്ത മന:പാഠമാക്കാൻ വിദ്യാർത്ഥി സമൂഹം യത്‌നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ ആത്മകഥയായ 'സ്മരണകളുടെ പൂമുഖം' ഉൾപ്പടെയുള്ള പുസ്തകങ്ങൾ പുസ്തകപ്പുര ചെയർമാൻ ഡോ.എൻ.ആർ.ഗ്രാമപ്രകാശ് ഏറ്റുവാങ്ങി. ചടങ്ങിൽ ഡോ.വി.ബിന്ദു പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭവൻ വൈസ് ചെയർമാൻ എൻ.വേണുഗോപാൽ, വിജേഷ് എടക്കുന്നി, ഡോ.ബീന കെ.ആർ, ചന്ദ്രതാര രാജേഷ്, അനന്തപത്മനാഭൻ, കെ.എൻ.സുരേഷ് കുമാർ, അഷ്ടമൂർത്തി തുടങ്ങിയവർ പങ്കെടുത്തു. അഞ്ച് മുതൽ ഒമ്പത് വരെയുള്ള വിദ്യാർത്ഥികൾക്ക് വീട്ടിൽ വായനശാല തുടങ്ങുന്നതിന് 50 പുസ്തകം വീതം സൗജന്യമായി നൽകുന്ന പദ്ധതിയാണ് പുസ്തകപ്പുര.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.