SignIn
Kerala Kaumudi Online
Friday, 19 April 2024 4.20 AM IST

എക്സൈസ് ഉദ്യോഗസ്ഥർക്ക് പുരസ്കാരം

കൊല്ലം: കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബി. സുരേഷിന് എക്സൈസ് കമ്മിഷണറുടെ ബാഡ്ജ് ഒഫ് എക്സലൻസും കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ വി. റോബർട്ട്, ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ. അജയകുമാർ, കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.എൽ.വിജിലാൽ എന്നിവർക്ക് പ്രഥമ കർമ്മ ശ്രേഷ്ഠാ പുരസ്കാരവും ലഭിച്ചു. ഇന്നലെ തൃശൂർ എക്സൈസ് അക്കാഡമിയിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

ലഹരി കേസുകൾ കണ്ടെത്തൽ, കുറ്റമറ്റ അന്വേഷണം, ശിക്ഷ ഉറപ്പാക്കൽ, ഭരണമികവ്, ബോധവത്കരണം എന്നീ അഞ്ച് മേഖലകളിലെ മികവിനാണ് എക്സൈസ് കമ്മിഷണർ ബാഡ്ജ് ഒഫ് എക്സലൻസ് നൽകുന്നത്. മറ്റ് മേഖലകൾക്കൊപ്പം ഭരണരംഗത്തെ പ്രത്യേക മികവാണ് ബി.സുരേഷിനെ അംഗീകാരത്തിന് അർഹനാക്കിയത്. 2008, 12 വർഷങ്ങളിൽ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡൽ, മികച്ച കേസുകളുടെ കണ്ടെത്തലിന് 70 ഗുഡ് സർവീസ് എൻട്രി എന്നിവ ലഭിച്ചിട്ടുണ്ട്. ഹാൻഡ് ബുക്ക് ഒഫ് എൻ.ഡി.പി.എസ്, ആക്ട് ഫോർ എൻഫോഴ്സ്മെന്റ് ഓഫീസേഴ്സ് എന്നീ ശ്രദ്ധേയ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. പരവൂർ നെടുങ്ങോലം സുരേഷ് ഭവനിൽ അദ്ധ്യാപക ദമ്പതികളായ ബാലചന്ദ്രൻ നായരുടെയും സുഭാഷിണി അമ്മയുടെയും മകനാണ് ബി.സുരേഷ്. ഗീതയാണ് ഭാര്യ. ഐശ്വര്യ, ഭരത് എന്നിവർ മക്കളാണ്.

കർമ ശ്രേഷ്ഠാ പുരസ്കാരത്തിന് അർഹനായ കൊല്ലം അസി. എക്സൈസ് കമ്മിഷണർ വി.റോബർട്ടിന് മുഖ്യമന്ത്രിയുടെ 2015ലെ വിശിഷ്ട സേവനത്തിനുള്ള എക്സൈസ് മെഡൽ ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കര നെടുവത്തൂർ ജസ്റ്റിൻ ഹൗസിൽ മൈക്കിൾ വിശ്വാസത്തിന്റെയും എ.എം ഫ്രാൻസിനാളുടെയും മകനാണ്. തങ്കശേരി' ഋതു' വിലാണ് താമസം. ഭാര്യ എസ്.ബി.ഐ ജീവനക്കാരിയായ റുഫീന റോബർട്ട്. മക്കൾ വിദ്യാർത്ഥികളായ റയൻ ജൊവാൻ റോബർട്ട്, ഋതു മറിയ റോബർട്ട്.

ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജയകുമാറിന് മികച്ച എൻഫോഴ്സ്‌മെന്റ് പ്രവർത്തനത്തിനാണ് കർമ്മ ശ്രേഷ്ഠ പുരസ്കാരം ലഭിച്ചത്. കിളിമാനൂർ അജയ് ഭവനിൽ റിട്ട. അസി. എൻജിനിയർ ഗോപാലകൃഷ്ണന്റെയും റിട്ട. അദ്ധ്യാപിക അംബിക ദേവിയുടെ മകനാണ്. ഭാര്യ ലിഭ. മക്കൾ ലിയ, സായ.

കർമ്മ ശ്രേഷ്ഠ പുരസ്കാരം ലഭിച്ച കരുനാഗപ്പള്ളി റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.എൽ.വിജിലാൽ. 2021ലെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ ജേതാവാണ്. നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ലഹരി വിരുദ്ധ സന്ദേശങ്ങളും റോഡ് സുരക്ഷയും മുൻനിറുത്തിയുള്ള പുസ്തകങ്ങളുടെ രചയിതാവുമാണ്. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് മാധവത്തിലാണ് താമസം. എസ്.കെ.പൊന്നന്റെയും ലീലാ മണിയമ്മയുടെയും മകനാണ്. പോസ്റ്റൽ ജീവനക്കാരി അനുപമ ഭാര്യയാണ്. മക്കൾ: വിദ്യാർത്ഥികളായ അശ്വിനിലാൽ, ഉണ്ണി മാധവ്.

ചടങ്ങിൽ എക്സൈസ് കമ്മിഷണറും ഡി.ജി.പിയുമായ എസ്.ആനന്ദകൃഷ്ണൻ, അഡീഷണൽ എക്സൈസ് കമ്മിഷണർ ഇ.എൻ.സുരേഷ് ഉൾപ്പെടെയുള്ള ഉന്നത എക്സൈസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.