തിരുവനന്തപുരം: മണക്കാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സപ്തദിന എൻ.എസ്.എസ് ക്യാമ്പ് 'തതി'യുടെ ഭാഗമായി പേട്ട പുത്തൻകോവിൽ ദേവി ക്ഷേത്ര കോമ്പൗണ്ടിൽ നടന്ന 'ദൃഢഗാത്രം' ജീവിതശൈലി രോഗനിർണയ ക്യാമ്പ് ചാക്ക അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.ടിന്റു ജോർജ് ഉദ്ഘാടനം ചെയ്തു.പേട്ട പുത്തൻ കോവിൽ ദേവീ ക്ഷേത്രം സെക്രട്ടറി സി.പി സേതുനാഥൻ അദ്ധ്യക്ഷത വഹിച്ചു.മണക്കാട് ജി.വി. എച്ച്.എസ്.എസിലെ അദ്ധ്യാപകരായ പ്രവീൺ പ്രകാശ്,ദീപു.എം.നായർ,മോട്ടി കെ.ആർ,റാണിചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.ക്യാമ്പിലെ എൻ.എസ്.എസ് വോളണ്ടിയർമാർ സൗജന്യ മാസ്ക് വിതരണവും ജീവിത ശൈലി രോഗനിർണയവും നടത്തി.ഹെൽത്ത് ഡയറക്ടറി നിർമ്മാണവും ലഹരി വിമുക്ത ദർപ്പണ സന്ദേശവും പരിപാടിയുടെ ഭാഗമായി നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |