SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.05 PM IST

മനുഷ്യനും ദൈവവും ഒന്നാണെന്ന സങ്കൽപം ഗുരുദേവൻ ജനങ്ങളിലേക്ക് എത്തിച്ചു, ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതിയെന്ന് രാജ്നാഥ് സിംഗ്

rajnath-singh

വർക്കല: മാനവ നവീകരണവും, സമൂഹ പുരോഗതിയും ലക്ഷ്യമാക്കി ശ്രീനാരായണ ഗുരുദേവൻ അനുമതി നൽകിയ 90-ാമത് ശിവഗിരി മഹാ തീർത്ഥാടനത്തിന് തുടക്കമായി. രാവിലെ നടന്ന സമ്മേളനം കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മഹത്തരമാണെന്ന് പറഞ്ഞ രാജ്നാഥ് സിംഗ് ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു.

രാജ്‌നാഥ് സിംഗിന്റെ വാക്കുകൾ-

''ശ്രീനാരായണ ഗുരു രാജ്യത്ത് ആകമാനം സഞ്ചരിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. സാംസ്‌കാരികമായ ഏകത്വം നടപ്പാക്കിയത് ശ്രീനാരായണ ഗുരു ആണ്. എല്ലാവരും ഒന്നാണെന്ന സങ്കൽപത്തിലാണ് ഇവിടെയുള്ളവരെല്ലാം. സാംസ്‌കാരിക പാരമ്പര്യം നാം ലോകത്തെ അറിയിച്ചു. മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങളെയും തുല്യമായി കണ്ടു. ഉപനിഷത്തുകളിലും ഇതേ സങ്കൽപം കാണാം. തത്ത്വമസി എന്ന സങ്കല്പം തന്നെ മഹത്തരമാണ്. ഭക്തകവി തുളസീദാസും എല്ലാവരും ഒന്നാണെന്നാണ് പറഞ്ഞത്.

സമൂഹത്തിൽ ഈശ്വര ആരാധന ചില വിഭാഗങ്ങൾക്ക് മാത്രമായിരുന്നു. ആ കാലത്തായിരുന്നു ശ്രീനാരായണ ഗുരു താഴേത്തട്ടിലുള്ളവർക്ക് വേണ്ടി പ്രയത്നിച്ചത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മഹത്തരമാണ്. സമൂഹമാറ്റത്തിന് വേണ്ടിയാണ് ഗുരു പ്രവർത്തിച്ചത്. മനുഷ്യനും ദൈവവും ഒന്നാണെന്ന സങ്കൽപം ലളിതമായ ഭാഷയിൽ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തു. ഗുരുദേവൻ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഏറെ പറഞ്ഞിരുന്നു. വിദ്യ നേടിയാൽ സമൂഹത്തിന് മുന്നോട്ട് പോകാം എന്ന് ഗുരുദേവൻ പറഞ്ഞു.

Speaking at the inaugural ceremony of “Sivagiri Pilgrimage” in Thiruvananthapuram.

Speaking at the inaugural ceremony of “Sivagiri Pilgrimage” in Thiruvananthapuram.

Posted by Rajnath Singh on Thursday, 29 December 2022

വടക്കേയിന്ത്യയിലെ ആത്മീയ ചൈതന്യമുള്ള സ്ഥലമാണ് കാശിയെങ്കിൽ തെക്കൻ ഭാഗത്ത് അത് വർക്കലയാണ്. സമുദായം മുന്നോട്ട് പോകണമെങ്കിൽ സംഘടിതമാകണം എന്ന് ഗുരുദേവൻ പറഞ്ഞു. മുഴുവൻ ഭാരതീയരും സംഘടിതമായി മുന്നോട്ട് പോകണം. വർക്കല ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി ഉടൻ നടപ്പിലാക്കും. സമയബന്ധിതമായി തന്നെ പദ്ധതി നടപ്പാക്കും''.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREENARAYANA GURU, SIVAGIRI, RAJNATH SINGH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.