SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.31 AM IST

നടൻ വിജയ് വിവാഹമോചിതനായി, കാരണം മലയാളി നടിയുമായുള്ള പ്രണയം; പ്രചരിക്കുന്ന വാർത്തകൾ സത്യമോ?

vijay

താരങ്ങളുടെ വിവാഹങ്ങളും, വിവാഹമോചനങ്ങളുമെല്ലാം വാർത്തകളാകാറുണ്ട്. അത്തരത്തിൽ നടൻ വിജയ് വിവാഹമോചിതനായതായുള്ള റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. സംഗീതയാണ് വിജയ്‌യുടെ ഭാര്യ. വിക്കി പീഡിയയിൽ നടന്റെ വിവരങ്ങൾ ആരോ എഡിറ്റ് ചെയ്തതാണ് ഇങ്ങനെയൊരു വാർത്ത പരക്കാൻ കാരണം.

ഭാര്യയുടെ സ്ഥാനത്ത് സംഗീത എന്ന പേരുണ്ടെങ്കിലും 1999ൽ വിവാഹിതരായെന്നും 2022ൽ വിവാഹമോചനം നേടിയെന്നുമാണ് ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നത്. ഇതിനുപിന്നാലെ ദമ്പതികൾ പരസ്‌പര സമ്മതത്തോടെ വേർപിരിഞ്ഞെന്നും, വിവാഹമോചനത്തിന് കാരണം മലയാളി നടിയുമായിട്ടുള്ള വിജയ്‌യുടെ ബന്ധമാണെന്നൊക്കെ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങി.

vijay

നടന്റെ പുതിയ ചിത്രം വാരിസിന്റെ ഓഡിയോ ലോഞ്ചിനും പ്രിയ ആറ്റ്‌ലിയുടെ സീമന്തം ചടങ്ങിൽ പങ്കെടുക്കാനും വിജയ്‌ക്കൊപ്പം സംഗീത എത്താത്തത് ഇത്തരം ഗോസിപ്പുകളുടെ ആക്കംകൂട്ടി. ഇതെല്ലാം വാസ്‌തവ വിരുദ്ധമാണെന്ന് വിജയ്‌യോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. സംഗീതയും മക്കളും അമേരിക്കയിലായതിനാലാണ് നടനൊപ്പം എത്താതിരുന്നത്. നടൻ ഉടൻ അവരുടെ അടുത്തേക്ക് പോകുമെന്നുമാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR VIJAY, SANGEETYHA, WIKIPEDIA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.