SignIn
Kerala Kaumudi Online
Thursday, 25 April 2024 8.15 PM IST

യു ജി സി മാനദണ്ഡങ്ങൾ പാലിച്ചില്ല; ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ

administrative-tribunal

തിരുവനന്തപുരം: ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. തിരുവനന്തപുരം, എറണാകുളം, തൃശൂർ ലോ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനമാണ് റദ്ദാക്കിയത്.

യു ജി സി മാനദണ്ഡങ്ങൾ പാലിച്ചല്ല പ്രിൻസിപ്പൽമാരെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നടപടി. പ്രിൻസിപ്പൽമാരുടെ നിയമനം ചോദ്യം ചെയ്തുകൊണ്ട് ഈ സ്ഥാനത്തേക്ക് യോഗ്യതയുണ്ടായിരുന്ന ചിലരാണ് ഹർജി നൽകിയത്.


യു ജി സി മാനദണ്ഡപ്രകാരം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശിച്ചു. സംസ്ഥാനത്ത് വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച് വലിയ തർക്കങ്ങൾ നിലനിൽക്കവെയാണ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAW COLLEGE, KERALA ADMINISTRATIVE TRIBUNAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.