ഏറ്റുമാനൂർ . മാരക മയക്കുമരുന്നായ എംഡിഎംഎയും വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പൊലീസ് പിടിയിൽ. നീണ്ടൂർ കൃഷിഭവൻ ഭാഗത്ത് കുറുപ്പിനകത്ത് ലൈബു കെ സാബു (29) നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ ഓണംതുരുത്ത് ഭാഗത്ത് മയക്കുമരുന്ന് വില്പനയ്ക്കായി യുവാവ് എത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 0.53 ഗ്രാം എംഡിഎംഎയും, കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 12.5 കിലോയോളം കഞ്ചാവും കണ്ടെടുത്തു. ജില്ലാ നാർക്കോട്ടിക്സെൽ ഡിവൈ എസ് പി ജോൺ സി, കോട്ടയം ഡിവൈഎസ് പി അനീഷ് കെ ജി, ഏറ്റുമാനൂർ സ്റ്റേഷൻ എസ് എച്ച് ഒ രാജേഷ് കുമാർ, ഗാന്ധിനഗർ എസ് എച്ച് ഒ ഷിജി കെ, ഏറ്റുമാനൂർ എസ് ഐ പ്രശോഭ് കെ കെ, ഡൻസാഫ് ടീം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ജില്ലയിൽ കഴിഞ്ഞ നാല് മാസത്തിനിടയിൽ 105 കിലോയോളം കഞ്ചാവാണ് പൊലീസ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |