കണ്ണൂർ: ലയൺസ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ മെൽവിൻ ജോൺസിന്റെ ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ലയൺസ് ക്ലബ്ബ് ഓഫ് കാനനൂർ സൗത്തിന്റെ നേതൃത്വത്തിൽ 9ന് സൗജന്യ കണ്ണ് പരിശോധനയും കണ്ണട വിതരണവും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.രാവിലെ 10 മുതൽ ഉച്ചക്ക് 1 മണിവരെ കണ്ണൂർ ജില്ലയിലെ ഓട്ടോ ടാക്സി തൊഴിലാളികൾക്കാണ് സൗജന്യമായി കണ്ണ് പരിശോധനയും കണ്ണട വിതരണവും ചെയ്യുക.കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിന് സമീപമുള്ള ലയൺസ് കെയർ ഡയഗ്നോസ്റ്റിക്ക് സെന്ററിലാണ് പരിശോധനയ്ക്കെത്തേണ്ടത്.കണ്ണൂർ ഐ ട്രസ്റ്റ് ആശുപത്രിയിലെ സഹകരണത്തോടെയാണ് പരിശോധന സംഘടിപ്പിക്കുന്നത്.വാർത്താ സമ്മേളനത്തിൽ പ്രകാശൻ കാണി, എം.വിനോദ് കുമാർ,പ്രസൂൺ കുമാർ,, മനോജ് കുമാർ, ഡോ.മീതു എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |