തലസ്ഥാനത്ത് നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം പാളയത്തു സ്ഥാപിച്ച ബേനസീർ ഭൂട്ടോയുടെ ചിത്രം സംഘാടകർ എടുത്തുമാറ്റിയിരുന്നു. ശത്രുരാജ്യത്തെ നേതാവിന്റെ ചിത്രം ഉപയോഗിച്ചതിനെ കുറിച്ച് എതിർപ്പ് ഉയർന്നതോടെയാണ് സംഘാടകർ ബോർഡ് മാറ്റിയത്.
പാകിസ്ഥാൻ നേതാവായ ബേനസീർ ഭൂട്ടോയുടെ ചിത്രം സംഘാടകർ എടുത്ത് മാറ്റിയതിനെ കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കർ. പാകിസ്ഥാനോടോ ബേനസീറിനോടോ ഉള്ള വെറുപ്പു കൊണ്ടല്ല ബോർഡിലെ അക്ഷരത്തെറ്റുകൾ കാരണമാണ് സംഘാടകർ ചിത്രം മാറ്റിയതെന്നും, ഉടൻ തെറ്റുതിരുത്തി നല്ലൊരു ബോർഡ് പാളയത്തു തന്നെ സ്ഥാപിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പോസ്റ്റിൽ എഴുതുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം പാളയത്തു സ്ഥാപിച്ച ബേനസീർ ഭൂട്ടോയുടെ ചിത്രവും ചത്വരവും വിവാദമായപ്പോൾ എടുത്തു മാറ്റി പോലും.
പാക്കിസ്ഥാനോടോ ബേനസീറിനോടോ ഉള്ള വെറുപ്പു കൊണ്ടല്ല, അക്ഷരത്തെറ്റുകൾ നിരവധിയായിരുന്നു ബോർഡിൽ. ബേനസീർ ഭൂട്ടോയുടെ പേരു പോലും തെറ്റായിട്ടാണ് എഴുതിയിരുന്നത്. തെറ്റുതിരുത്തി നല്ലൊരു ബോർഡ് പാളയത്തു തന്നെ സ്ഥാപിക്കുമെന്ന് കരുതാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |