SignIn
Kerala Kaumudi Online
Thursday, 25 April 2024 3.34 AM IST

10 പുത്തൻ മോഡലുകളുമായി മെഴ്‌സിഡെസ്-ബെൻസ്

drivers-cabin

കൊച്ചി: ഇ​ക്കുറി ആര് കപ്പടിക്കും?​ 2023ലെ ആഡംബര വിപണിയിൽ ഒരു കപ്പുണ്ടെങ്കിൽ അത് സ്വന്തമാക്കുക തന്നെ ചെയ്യുമെന്ന ആത്മവിശ്വാസത്തോടെ പ്രമുഖ ജർമ്മൻ വാഹനനിർമ്മാതാക്കളായ മെഴ്‌സിഡെസ്-ബെൻസ് വിപണിയിലെത്തിക്കാൻ ഉന്നമിടുന്നത് 10 പുത്തൻ മോഡലുകൾ.
2022ൽ 69 ശതമാനം വില്പന വളർച്ച കമ്പനിക്ക് സമാനിച്ച മേബാക്ക്,​ എ.എം.ജി.,​ എസ്-ക്ളാസ്,​ ഇ.ക്യു.എസ് എന്നിവ ഉൾപ്പെടുന്ന ടോപ്-എൻഡ് ആഡംബരശ്രേണിയിലാണ് ഈവർഷം കൂടുതൽ പുത്തൻ മോഡലുകൾ അവതരിപ്പിക്കുകയെന്നാണ് സൂചന.
കൊവിഡിന് മുമ്പ് ടോപ്-എൻഡ് ശ്രേണിയിൽ നിന്നുള്ള മെഴ്‌സിഡെസ്-ബെൻസിന്റെ വില്പനവിഹിതം 12 ശതമാനമായിരുന്നു. ഇപ്പോൾ കമ്പനിയുടെ മൊത്തം വില്പനയിൽ ഈ ശ്രേണിയുടെ പങ്ക് 22 ശതമാനമായി ഉയർന്നു. 2022ൽ ബെൻസ് ഇന്ത്യയിൽ വിറ്റഴിച്ചത് 41 ശതമാനം വളർച്ചയോടെ 15,​822 മോഡലുകളാണ്. 2021ൽ വില്പന 11,​242 മോഡലുകളായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DRIVERS CABIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.