SignIn
Kerala Kaumudi Online
Friday, 19 April 2024 9.27 PM IST

കൊല്ലത്ത് യുവാവിനെ അയൽവാസി വീട്ടിൽക്കയറി കുത്തിക്കൊന്നു, തടയാൻ ശ്രമിച്ച പതിനേഴുകാരന് ഗുരുതര പരിക്ക്

santhosh

കൊല്ലം: യുവാവിനെ അയൽവാസി വീട്ടിൽക്കയറി കുത്തിക്കൊന്നു. കൊല്ലം കണ്ണനല്ലൂരിൽ വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. ചേരിക്കോണം സ്വദേശി സന്തോഷാണ് (42) കൊല്ലപ്പെട്ടത്. ബന്ധുവായ യുവാവിനും കുത്തേറ്റു. സംഭവത്തിന് പിന്നാലെ അയൽവാസിയായ പ്രകാശനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വൈകിട്ട് മൂന്നുമണിയോടെ സന്തോഷിന്റെ വീട്ടിലെത്തിയ അയൽവാസിയായ പ്രകാശ് കുത്തിവീഴ്ത്തുകയായിരുന്നു. സംഭവം കണ്ടുനിന്ന ബന്ധുവായ പതിനേഴുകാരൻ തടയാൻ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

കുത്തേറ്റ സന്തോഷ് ഇറങ്ങിയോടി അയൽവാസിയുടെ വീട്ടിലെത്തി കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നാട്ടുകാരും അയൽവാസികളും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

സംഭവത്തെത്തുടർന്ന് നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അക്രമകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KOLLAM, MURDER, NEIGHBOUR, SANTHOSH, PRAKASH, CUSTODY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.