കൊച്ചി: മൈക്രോസോഫ്റ്റിന്റെ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ (ഒ.എസ്) വിൻഡോസ് 7, വിൻഡോസ് 8/8.1 എന്നിവയിൽ ഗൂഗിളിന്റെ വെബ് ബ്രൗസറായ ക്രോം ഉടൻ പ്രവർത്തനരഹിതമാകും. ക്രോമിന്റെ അടുത്ത അപ്ഡേറ്റ് (ക്രോം 110) ഈ ഒ.എസുകളിൽ ലഭ്യമാക്കില്ലെന്ന് ഗൂഗിൾ വ്യക്തമാക്കി. വിൻഡോസ് 10 മുതൽ മുകളിലോട്ടുള്ള ഒ.എസുകളിലേ ഫെബ്രുവരി 7 മുതൽ അടുത്ത ക്രോം സെക്യൂരിറ്റി അപ്ഡേറ്റ് ലഭിക്കൂ. മൈക്രോസോഫ്റ്റും വിൻഡോസ് 7, 8/8.1 എന്നിവയ്ക്കുള്ള സെക്യൂരിറ്റി അപ്ഡേറ്റും സാങ്കേതിക പിന്തുണയും ഉടൻ അവസാനിപ്പിക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |