കോട്ടയം : കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സായ രശ്മി രാജ് മരിച്ച സംഭവത്തിൽ ഹോട്ടലിലെ ചീഫ് കുക്ക് അറസ്റ്റിൽ. മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദിനാണ് അറസ്റ്റിലായത്. സംഭവത്തിൽ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി കഴിഞ്ഞ ഡിസംബർ 28നാണ് സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചത്. അൽഫാം കഴിച്ച് ഒരു മണിക്കൂറിന് ശേഷം വയറിളക്കവും ഛർദ്ദിയും ഉണ്ടായി. പ്രാഥമിക ചികിത്സ തേടിയ രശ്മിയുടെ ആരോഗ്യനില 30ന് വഷളായി. തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 20 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഹോട്ടൽ പിന്നീട് ആരോഗ്യവകുപ്പ് അടച്ചുപൂട്ടി.
രശ്മിയുടെ മരണകാരണം ആന്തരികാവയവങ്ങളിലെ അണുബാധയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കരൾ, വൃക്ക. ശ്വാസകോശം എന്നീ അവയവങ്ങളിൽ അണുബാധ സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |