കോട്ടയം: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. കോട്ടയം മാങ്ങാനത്തെ മന്ദിരം ആശുപത്രിയിലെ നഴ്സിംഗ് ഹോസ്റ്റലിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റതെന്നാണ് സംശയം. അറുപതോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലാത്തതിനാൽ ഇവരെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി കാന്റീൻ അടപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |