തൃശൂർ: ദ്രാവകരൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ. വേങ്ങാട് സ്വദേശി മണികണ്ഠനാണ് (35) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പിടിയിലായത്. ഗർഭനിരോധന ഉറയിലാണ് 1.4 കിലോഗ്രാം തൂക്കം വരുന്ന സ്വർണം കടത്താൻ ശ്രമിച്ചത്.
പരശുറാം എക്‌സ്‌പ്രസിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണത്തിന് അൻപത്തിനാല് ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തുവച്ച് മലപ്പുറം സ്വദേശിയിൽ നിന്ന് 47 ലക്ഷം രൂപ വിലവരുന്ന സ്വർണം പൊലീസ് പിടികൂടിയിരുന്നു. ദുബായിൽ നിന്ന് വന്ന വളാഞ്ചേരി സ്വദേശി ജംഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മിശ്രിത രൂപത്തിലാക്കിയ 854 ഗ്രാം സ്വർണം മൂന്ന് ക്യാപ്സൂളുകളാക്കി സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചായിരുന്നു ജംഷീർ കടത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോഴാണ് അറസ്റ്റ് യുവാവിനെ അറസ്റ്റ് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |