കൊച്ചി: കുളത്തിൽ നീന്താനായി ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം. വിമാനത്താവള ജീവനക്കാരനും മുംബൈ സ്വദേശിയുമായ ഓംകാർ ആണ് ( 22 )
മുങ്ങി മരിച്ചത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെ സുഹൃത്തുക്കളോടൊപ്പം നെടുമ്പാശ്ശേരിയിലെ കുളത്തിൽ നീന്താനായി എത്തിയതായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയർ വർക്സ് ഇന്ത്യാ കമ്പനിയിലെ ട്രെയിനിയാണ് മരണപ്പെട്ട ഓംകാർ.
സുഹൃത്തുകൾക്കൊപ്പം ഗൂഗിൽ മാപ്പ് നോക്കിയാണ് ഇയാൾ പ്രദേശത്തെ കുളത്തിൽ എത്തിയത് എന്നാണ് വിവരം. കൂട്ടത്തിൽ നിന്നും ഓംകാർ മാത്രമാണ് കുളത്തിലിറങ്ങിയത്. നീന്തുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |