തൃശൂർ : അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന നേതൃപഠന ക്യാമ്പ് 13,14 തീയതികളിൽ അതിരപ്പിള്ളി പ്ലാന്റേഷൻ വാലിയിൽ നടക്കും. 13ന് രാവിലെ 10ന് കാംസഫ് സംസ്ഥാന പ്രസിഡന്റ് എൻ.കെ.സതീഷ് പതാക ഉയർത്തും. സ്വാഗതസംഘം ചെയർമാൻ കെ.കെ.വത്സരാജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |